കുവൈത്തിൽ നവംബർ ആദ്യവാരം മാത്രം 29,900 ഗതഗത നിയമലംഘനങ്ങളും 1892 അപകടങ്ങളും രേഖപ്പെടുത്തിയതായി ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ട്രാഫിക് പട്രോളിങ് 26,818 കേസുകളും എമർജൻസി പൊലീസ് 3,086 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 1,385 അപകടങ്ങളിൽ സ്വത്ത് നാശവും ഉണ്ടായിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി താമസ കാലാവധി കഴിഞ്ഞ 30 പേരെ അറസ്റ്റ് ചെയ്തു. 37 പേർക്കായി തിരച്ചിൽ തുടരുകയാണ്. 340 വാഹനങ്ങളും 28 മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു. മയക്കുമരുന്നുമായി പിടികൂടിയ അഞ്ച് പേരെ മയക്കുമരുന്ന് നിയന്ത്രണ ഡയറക്ടറേറ്റിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.









