Pravasi Vision
Thursday, August 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home Business

ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്

August 27, 2026
in Business, News
0
Share on FacebookShare on Twitter

ഓണാഘോഷങ്ങളോടൊപ്പം മലയാളികളുടെ മനസ്സിൽ പതിഞ്ഞ മാവേലിയുടെ കുടവയറിന് പുതിയൊരു ട്വിസ്റ്റുമായി ആശീര്‍വാദ് ആട്ട. ഏറ്റവും പുതിയ ഡിജിറ്റൽ വീഡിയോ ക്യാംപയിനിലൂടെ ‘ഫിറ്റ് മാവേലി’യെ അവതരിപ്പിച്ചാണ് ആശീര്‍വാദ് ദൈനംദിന ജീവിതത്തിലെ സമീകൃത ഭക്ഷണത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം രസകരമായി പങ്കുവയ്ക്കുന്നത്.

പൊതുവേ തടിച്ച, പ്രസന്നനായ രാജാവായാണ് മാവേലിയെ ചിത്രീകരിക്കാറുള്ളത്. എന്നാൽ പുതിയ ചിത്രത്തിൽ ഫിറ്റായ മാവേലി കുട്ടികൾക്ക് ഭക്ഷണക്രമവും വ്യായാമവും സംബന്ധിച്ച സന്ദേശം നൽകുന്നു. ഓണസദ്യയുടെ ആഘോഷവും രുചിയും ഒഴിവാക്കണമെന്നല്ല, മറിച്ച് ദൈനംദിന ജീവിതത്തിൽ ആരോഗ്യകരമായ ശീലങ്ങളും ആഘോഷവേളകളിലെ ഭക്ഷണവും ഒരുമിച്ച് കൊണ്ടുപോകാമെന്ന ആശയമാണ് ക്യാംപയിൻ മുന്നോട്ടുവയ്ക്കുന്നത്.

Related posts

തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

August 17, 2026
442
ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
434

ക്യാംപയിനെക്കുറിച്ച് ഐടിസി ലിമിറ്റഡ് ഫുഡ്സ് ഡിവിഷൻ സ്റ്റേപ്പിൾസ് ബിസിനസ് യൂണിറ്റ് ചീഫ് എക്സിക്യൂട്ടീവ് അനൂജ് റുസ്തഗി പറഞ്ഞു: “കേരളത്തിന്റെ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഓണത്തിലെ ഏറ്റവും പ്രിയപ്പെട്ട പ്രതീകങ്ങളിലൊന്നാണ് മാവേലി. ‘ഫിറ്റ് മാവേലി’യിലൂടെ ഈ പരിചിത കഥാപാത്രത്തിന് രസകരമായൊരു സമകാലിക മുഖം നൽകാനാണ് ശ്രമിച്ചത്. കേരളത്തിലെ കൂടുതൽ വീടുകളിൽ ആട്ടയും ചപ്പാത്തിയും ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാകുന്ന സാഹചര്യത്തിലാണ് ഈ ചിത്രം. പോഷകസമൃദ്ധമായ സമീകൃത ഭക്ഷണവും വ്യായാമവും ആരോഗ്യകരമായ ജീവിതശീലങ്ങളുടെ ഭാഗമാകുമ്പോഴും ഓണസദ്യയും പാരമ്പര്യങ്ങളും ആസ്വദിക്കാമെന്ന ലളിതമായ സന്ദേശമാണ് ചിത്രം നൽകുന്നത്.”

കേരളത്തിലെ മാറിവരുന്ന ഭക്ഷണശീലങ്ങളെയും ക്യാംപയിൻ ചൂണ്ടിക്കാട്ടുന്നു. അരിക്കൊപ്പം ആട്ടയും ചപ്പാത്തിയും ഉൾപ്പെടുത്തുന്നത് ഭക്ഷണത്തിൽ വൈവിധ്യവും ഫൈബറും മറ്റ് പോഷകങ്ങളും ഉറപ്പാക്കാൻ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു.

കൊച്ചിയിലെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ന്യൂട്രീഷൻ വിദഗ്ധ സ്വീറ്റി ഗോപി പറഞ്ഞു: “കേരളീയരുടെ ഭക്ഷണത്തിൽ അരിക്ക് എന്നും പ്രധാന സ്ഥാനമുണ്ട്. എന്നാൽ ദൈനംദിന ഭക്ഷണത്തിൽ കൂടുതൽ വൈവിധ്യം കൊണ്ടുവരാൻ ഉപഭോക്താക്കൾ ഇപ്പോൾ ശ്രമിക്കുന്നുണ്ട്. പച്ചക്കറികൾ, പയർവർഗങ്ങൾ, തൈര്, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ എന്നിവയ്ക്കൊപ്പം മുഴുവൻ ഗോതമ്പിൽ നിന്നുള്ള ചപ്പാത്തി ഉൾപ്പെടുത്തുന്നത് ഫൈബറും മറ്റ് പോഷകങ്ങളും ലഭ്യമാക്കുന്നതിനുള്ള ലളിതമായ മാർഗമാണ്. ഭക്ഷണത്തിനൊപ്പം സ്ഥിരമായ ശാരീരിക പ്രവർത്തനം, ആവശ്യത്തിന് വെള്ളം കുടിക്കൽ, ഭക്ഷണത്തിന്റെ അളവിൽ ശ്രദ്ധ എന്നിവയും പ്രധാനമാണ്. ഓണസദ്യയുൾപ്പെടെയുള്ള പരമ്പരാഗത ഭക്ഷണങ്ങൾ ആസ്വദിക്കുന്നതിനൊപ്പം പിന്തുടരാവുന്ന ദൈനംദിന ശീലങ്ങളാണിവ.”

സംസ്കാരവും നർമ്മവും മാറിവരുന്ന ഭക്ഷണശീലങ്ങളുമെല്ലാം സമന്വയിപ്പിച്ചാണ് ആശീര്‍വാദിന്റെ ഓണം ചിത്രം ‘ഫിറ്റ് മാവേലി’യെ അവതരിപ്പിക്കുന്നത്. മാവേലി ഫിറ്റായാലും ഓണമെത്തുമ്പോൾ ഗംഭീരമായൊരു സദ്യയ്ക്ക് ഇടമുണ്ടെന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.

ShareTweetSendSend
Previous Post

തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍

Leave Comment

RECOMMENDED NEWS

ദുബൈയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത

55 ശതമാനം സ്വദേശിവത്കരണ നിയമം സൗദി അറേബ്യയിൽ പ്രാബല്യത്തിൽ

7 months ago
439
സൗദിയിലെ എല്ലാ ഭക്ഷണശാലകളും വിൽക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലെ ചേരുവകൾ നിർബന്ധമായും വെളിപ്പെടുത്തണം

സൗദിയിലെ എല്ലാ ഭക്ഷണശാലകളും വിൽക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിലെ ചേരുവകൾ നിർബന്ധമായും വെളിപ്പെടുത്തണം

1 year ago
436
സൗദിയില്‍ പ്രവാസികൾക്ക് പരമാവധി രണ്ടു സ്വകാര്യ വാഹനങ്ങളാണ് സ്വന്തം ഉടമസ്ഥതയില്‍ നിലനിര്‍ത്താനാവുക

ലൈസൻസില്ലാതെ ടാക്സി സർവീസ് നടത്തുന്ന ഡ്രൈർമാർക്കെതിരെ നടപടി

10 months ago
435
ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഇത്തവണത്തെ ഹജ്ജ് സീസണിൽ, തീർഥാടകർക്ക് സേവനം നൽകുന്നതിനായി 18 ആശുപത്രികളും മെഡിക്കൽ സെന്‍ററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ

2 years ago
435

FOLLOW US

  • 136 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ഫിറ്റ് മാവേലി: മാവേലിയുടെ കുടവയറിന് ‘ഫിറ്റ്’ ട്വിസ്റ്റുമായി ആശീര്‍വാദ്
  • തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍
  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?