തിരുവനന്തപുരം: ഒരു നൂറ്റാണ്ടിലേറെ ചരിത്രമുള്ള പ്രമുഖ ഗൃഹോപകരണ ബ്രാന്ഡായ കെന്വിനേറ്റര് ഓണം പ്രമാണിച്ച് തിരുവനന്തപുരം എം.ജി റോഡില് 3ഡി അനാമോര്ഫിക് ദൃശ്യവിരുന്നൊരുക്കി. എം.ജി റോഡില് സ്ഥാപിച്ചിട്ടുള്ള കെല്വിനേറ്ററിന്റെ പുതിയ 3ഡി അനാമോര്ഫിക് ബില്ബോര്ഡിലൂടെ കേരളത്തനിമയും പാരമ്പര്യവും പുനരാവിഷ്കരിക്കുന്ന നിറക്കാഴ്ച്ചകളുടെ പശ്ചാത്തലത്തില് കെല്വിനേറ്ററിന്റെ റഫ്രിജറേറ്ററുകള്, എയര് കണ്ടീഷണറുകള്, വാഷിംഗ് മെഷീനുകള് എന്നിവയുടെ ദൃശ്യാവിഷ്ക്കാരം 3ഡി ഇഫക്ടില് കാണാം.
പരമ്പരാഗത വള്ളംകളിയുടെ ദൃശ്യത്തോടെ ആരംഭിക്കുന്ന വീഡിയോയില് വെള്ളത്തുള്ളികള് സ്ക്രീനില് നിന്ന് പുറത്തേക്ക് തെറിക്കുന്ന അനുഭവമുണ്ടാകും. മുന്നോട്ട് നീങ്ങുന്ന വള്ളത്തില് പിന്നീട് കെല്വിനേറ്റര് റഫ്രിജറേറ്ററും എയര് കണ്ടീഷണറും വാഷിംഗ് മെഷീനുമുള്പ്പെടുന്ന ഉള്പ്പെടെ കെല്വിനേറ്ററിന്റെ മുഴുവന് ഉല്പ്പന്നനിരയും ഓണം ഓഫറും ബ്രാന്ഡ് സന്ദേശവും ഒരുമിച്ച് പ്രത്യക്ഷപ്പെടും.
ഓണാഘോഷങ്ങളുടെ ഭാഗമായി, തിരഞ്ഞെടുത്ത റഫ്രിജറേറ്ററുകള്, എയര് കണ്ടീഷണറുകള്, വാഷിംഗ് മെഷീനുകള് എന്നിവയ്ക്ക് 7,500 രൂപ വരെ ഉറപ്പായ ക്യാഷ്ബാക്ക് ഓഫറുകളും കെല്വിനേറ്റര് പ്രഖ്യാപിച്ചിട്ടുണ്ട്.








