സൗദിയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ രാജ്യത്തിന് പുറത്തേക്ക് പണമയക്കുന്നത് വർധിച്ചതായി റിപ്പോർട്ട്. ഒക്ടോബർ മാസത്തിൽ മാത്രം അയച്ചത് 1370 കോടി റിയാൽ. 2024 ഓക്ടോബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വർധന രണ്ട് ശതമാനം. അതേസമയം ഈ വർഷം ഒക്ടോബറിൽ സൗദി പൗരന്മാർ വിദേശത്തേക്ക് പണമയച്ചത് 66 ലക്ഷം റിയാലാണ്. മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനമാണ് വർധന. സൗദി സെൻട്രൽ ബാങ്ക് നൽകിയ കണക്കുകൾ പ്രകാരം, ഒക്ടോബറിലെ പ്രവാസികളുടെ പണമിടപാടുകൾ സെപ്റ്റംബറിനെ അപേക്ഷിച്ച് 31.4 കോടി റിയാലാണ് വർധിച്ചത്.









