അബുദാബി: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ അബുദാബിയിലും ദുബൈയിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അല്‍ ഐനില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് അബുദാബി പോലീസ് പ്രത്യേക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. താഴ്‌വരകള്‍, വെള്ളക്കെട്ട് ഉണ്ടാകാന്‍ ഇടയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകാരുതെന്നും അപകട സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.









