ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി യുടെ എല്ലാ ഔദ്യോഗിക ചാനലുകളിലും നിന്നും ഇനി ഇ-സ്‌കൂട്ടർ റൈഡിങ് പെർമിറ്റ് നേടാം. ആർടിഎ ദുബൈ, ദുബൈ നൗ ആപ്പുകളിൽ നിന്നും പെർമിറ്റ് എടുക്കാം. മുമ്പ് ആർടിഎ വെബ്സൈറ്റ് വഴി മാത്രമായിരുന്നു സേവനം. ഇതോടെ സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ പെർമിറ്റ് നേടാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.









