പൊതുജങ്ങൾക്ക് വേഗത്തിലും എളുപ്പത്തിലും സേവനം ലഭ്യമാക്കുന്നതിനുള്ള പുതിയ ചുവടുവയ്പ്പുമായി ദുബായ് സ്വദേശിവൽക്കരണ മന്ത്രാലയം. സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ സേവനങ്ങൾക്കായി ഇനി വിഡിയോ കോൾ ചെയ്യാം. കസ്റ്റമർ ഹാപ്പിനസ് പ്രതിനിധിയുമായി നേരിട്ട് വിഡിയോ കോളിലൂടെ സംസാരിക്കാം. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ സേവനം ലഭിക്കും. തിങ്കൾ രാവിലെ ഏഴര മുതലും ചൊവ്വ മുതൽ വെള്ളി വരെ രാവിലെ 7 മുതലും വിഡിയോ കോൾ ചെയ്യാം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെയും മറ്റു ദിവസങ്ങളിൽ വൈകിട്ട് 3 വരെയും വിഡിയോ കോൾ സേവനം ലഭിക്കും. മന്ത്രാലയത്തിന്റെ സ്മാർട് ആപ്ലിക്കേഷൻ വഴിയാണ് വിഡിയോ കോൾ ചെയ്യാനാവുക. മന്ത്രാലയത്തിന്റെ 600590000 വാട്സാപ് നമ്പർ വഴിയുള്ള ആശയവിനിമയം തുടർന്നു ലഭിക്കും. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മാത്രമല്ല വീട്ടുജോലിക്കാർക്കും തൊഴിലുടമകൾക്കുമെല്ലാം പുതിയ സംവിധാനം പ്രയോജനപ്പെടുത്താം









