പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഇത് സുവർണ അവരസം. ഡോളറിനെതിരെ വിനിമയ നിരക്കിൽ ഇന്ത്യൻ രൂപ ഇടിഞ്ഞത് പ്രവാസികൾക്ക് നേട്ടമായി. വിനിമയ നിരക്കിൽ ഗൾഫ് കറൻസികൾ കുതിക്കുകയാണ്. ചൊവ്വാഴ്ച ഖത്തർ റിയാൽ രൂപക്കെതിരെ 22.92 എന്ന ഉയർന്ന നിലയിലെത്തിയിരുന്നു. ചരിത്രത്തിലെ തന്നെ മികച്ച മുന്നേറ്റമാണിത്. മാസത്തിൻറെ തുടക്കമായതിനാൽ നാട്ടിലേക്ക് പണമയയ്ക്കുന്നവർക്ക് ഇത് മികച്ച സമയമാണ്. ഓൺലൈൻ ആപ്പ് വഴിയുള്ള പണമിടപാടിനാണ് ഈ നിരക്ക്. എന്നാൽ എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തി പണം അയയ്ക്കുമ്പോൾ നിരക്കിൽ മാറ്റമുണ്ടാകാം. യുഎഇ ദിർഹം രൂപയ്ക്കെതിരെ 22.86 എന്ന ഉയർന്ന നിരക്കിലെത്തിയിട്ടുണ്ട്.









