കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍. സലാം എയര്‍ ഫുജൈറ-തിരുവനന്തപുരം സര്‍വീസും പുതിയതായി പ്രഖ്യാപിച്ച കോഴിക്കോട് സര്‍വീസും ഉടന്‍ ആരംഭിക്കും. ഫുജൈറ-കരിപ്പൂര്‍ സര്‍വീസ് ഈ മാസം 18 മുതല്‍ ആരംഭിക്കും. തിരുവനന്തപുരം സര്‍വീസ് ജനുവരി 10ന് തുടങ്ങും. മസ്‌കത്ത് വഴി ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണുള്ളത്. 18നു രാവിലെ 10.25നും രാത്രി 8.15നും ഫുജൈറയില്‍ നിന്ന് സര്‍വീസുണ്ടാകും. 18ന് കരിപ്പൂരിലേക്ക് 888 ദിര്‍ഹവും 20നു ഫുജൈറയിലേക്ക് 561 ദിര്‍ഹവുമാണ് നിരക്കെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.









