ഒമാനില്‍ നിന്ന് വിസിറ്റ് വിസയിലെത്തി റിയാദില്‍ കാണാതായ മലയാളിയെ ജയിലില്‍ കണ്ടെത്തിയതായി ഇന്ത്യന്‍ എംബസി ജയില്‍ സെക്ഷന്‍ അറിയിച്ചു. അബൂട്ടി വള്ളില്‍ എന്ന കണ്ണൂര്‍ ന്യൂ മാഹി സ്വദേശിയെയാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്. ഒമാനില്‍ നിന്ന് വിസിറ്റ് വിസയിലെത്തി റിയാദില്‍ കാണാതായ മലയാളിയെ ജയിലില്‍ കണ്ടെത്തി ഒമാനില്‍ നിന്ന് റോഡ് വഴി സൗദിയില്‍ എത്തിയ ഇദ്ദേഹം വിസ പുതുക്കുന്നതിനായി തൊഴിലുടമയോടൊപ്പം കാറില്‍ തിരികെ പോകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിസ പുതുക്കി ലഭിക്കാത്തതിനാല്‍ ഒമാനിലേക്ക് തിരികെ പോകാന്‍ കഴിഞ്ഞില്ല. ഇതിനിടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. നാട്ടില്‍നിന്ന് കുടുംബവും ഒമാനിലെ സുഹ്യത്തുക്കളും ആവശ്യപ്പെട്ടത് പ്രകാരം ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് റിയാദ് സെന്‍ട്രല്‍ സഫ്വ വളന്റിയര്‍മാര്‍ എംബസിയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ കണ്ടെത്താന്‍ വിവിധ കേന്ദ്രങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. അതിനിടെയാണ് അല്‍ഹസ്സ ജയിലിലുള്ള വിവരം ലഭിച്ചത്.









