കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 300 പേരില്‍നിന്നായി 4 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അങ്കമാലിയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിങ് ഏജന്‍സിയുടെ മാനേജിങ് ഡയറക്ടറും സ്ഥാപനത്തിന്റെ ഏജന്റുമാണ് അറസ്റ്റിലായത്. ഉദ്യോഗാര്‍ത്ഥികളില്‍നിന്നും 2 മുതല്‍ 12 ലക്ഷംവരെ ഇവര്‍ തട്ടിയെടുത്തതായാണ് വിവരം.









