തിരുവനന്തപുരം: കേരളത്തിലേയ്ക്കുള്ള വിമാന നിരക്കുകള്‍ കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം സീസണ്‍ പ്രവാസികള്‍ ധാരാളമായി കേരളത്തിലേയ്ക്ക് എത്തുന്ന സമയമാണ്. ആവശ്യമെങ്കില്‍ ആഗസ്റ്റ് 15 മുതല്‍ സെപ്തംബര്‍ 15വരെ ഒരുമാസം യുഎഇയില്‍നിന്നും പ്രത്യേക ചാര്‍ട്ടേഡ് ഫൈ്‌ളറ്റ് ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.









