കുവൈത്ത്: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കുവൈത്തില്‍ 15 പ്രവാസികള്‍ അറസ്റ്റില്‍. ഒന്നിലധികം സോഷ്യല്‍ മീഡയ അക്കൗണ്ടുകള്‍വഴിയാണ് പ്രതികള്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ രാജ്യക്കാരായ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.









