റിയാദ്: സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍ ഉള്‍പ്പടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനുള്ള മന്ത്രിസഭാ തീരുമാനം സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കാന്‍ തുടങ്ങി. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള ‘മുസാനിദ് പ്ലാറ്റ്‌ഫോം’ വഴിയാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. സൗദി സെന്‍ട്രല്‍ ബാങ്കുമായും നജും ഇന്‍ഷുറന്‍സ് സര്‍വീസ് കമ്പനിയുമായും സഹകരിച്ചാണ് നടപടി. സൗദിയില്‍ ഇതുവരെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല.









