ദുബായ്: യുഎഇയില്‍ 2022ല്‍ മാത്രമായി പതിനായിരത്തിലധികം അനധികൃത താമസക്കാരെ പിടികൂടിയെന്ന് അധികൃതര്‍. ആകെ 10,576 അനധികൃത താമസക്കാര്‍ക്കെതിരെയാണത്രേ ഒരു വര്‍ഷത്തിനുള്ളില്‍ നിയമനടപടി സ്വീകരിച്ചത്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയവര്, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍, വ്യാജമായി റെസിഡന്‍സ് പെര്‍മിറ്റോ വിസ ഉണ്ടാക്കി തുടര്‍ന്നിരുന്നവര്‍, ഔദ്യോഗികാനുമതിയില്ലാതെ തൊഴില്‍ ചെയ്തിരുന്നവര്‍, വിസിറ്റ് വിസയിലെത്തി തൊഴില്‍ ചെയ്തിരുന്നവര്‍ എന്നിങ്ങനെയുള്ള വിഭാഗത്തില്‍ പെട്ടവരാണ് പിടിയിലായിട്ടുള്ളത്.









