കുവൈത്തിൽ ഇതുവരെ രേഖപ്പെടുത്തിയത് 1,400-ലധികം ഭൂചലനങ്ങൾ. 1997ൽ സ്ഥാപിതമായത് മുതൽ കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് രാജ്യത്ത് ചെറുതും ഇടത്തരവുമായ 1,400-ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് ഡയറക്ടർ ഡോ. ഫൈസൽ അൽ-ഹുമൈദാൻ വെളിപ്പെടുത്തി. പ്രാദേശിക ഭൂചലനങ്ങൾക്ക് പുറമെ ആഗോള തലത്തിലുള്ള പ്രകമ്പനങ്ങളും ഈ ശൃംഖല 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്ന് അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ഫീൽഡ് സ്റ്റേഷനുകൾ ഈ ശൃംഖലയ്ക്ക് കീഴിലുണ്ട്. ഷുവൈഖിലെ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനത്തുള്ള സെൻട്രൽ സീസ്മിക് ഡാറ്റ അനാലിസിസ് സെന്ററിലാണ് ഈ വിവരങ്ങൾ വിശകലനം ചെയ്യുന്നത്.ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപകാല നേട്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, 2024-25 കാലയളവിൽ ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നേറ്റം നടത്താൻ KISRന് സാധിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു









