2026 വർഷത്തേക്കുള്ള ഔദ്യോഗിക അവധി കലണ്ടർ പ്രഖ്യാപിച്ച് ഒമാൻ സർക്കാർ. തൊഴിൽ മന്ത്രാലയത്തിൻറെ സ്ഥിരീകരണത്തോടെയാണ് പുതിയ അവധി പട്ടിക പുറത്തിറക്കിയത്. സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ മുൻകൂട്ടി ക്രമീകരിക്കാൻ സഹായിക്കുന്നതിനായി എല്ലാ വർഷവും നേരത്തെ അവധികൾ പ്രഖ്യാപിക്കുന്ന പുതിയ നയത്തിൻറെ ഭാഗമായാണ് ഈ തീരുമാനം. 2026 ജനുവരി 15 വ്യാഴാഴ്ച സുൽത്താൻ ഹൈതം ബിൻ താരിഖ് സിംഹാസനമേറിയ ദിനത്തിൻറെ വാർഷികമായി ‘അക്സഷൻ ഡേ’ ആചരിക്കും. നവംബർ 25, 26 തീയതികളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ദേശീയ ദിന അവധി പ്രഖ്യാപിച്ചിട്ടുണ്ട്.









