Pravasi Vision
Friday, March 27, 2026
  • Login
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV
No Result
View All Result
Pravasi Vision
No Result
View All Result
Home National

ദുബായ് വിമാനത്താവളത്തിൽ ഇനി ക്യൂ വേണ്ട! എമിറേറ്റ്‌സ് യാത്രികർക്കായി അത്യാധുനിക ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനം

November 5, 2025
in National, News, Travel, world
0
Share on FacebookShare on Twitter

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) എമിറേറ്റ്‌സ് ടെർമിനൽ 3 വഴി യാത്ര ചെയ്യുന്നവർക്ക് ഇനി പാസ്‌പോർട്ടോ, ബോർഡിംഗ് പാസ്സോ, ഫോണോ എടുക്കാതെ തടസ്സമില്ലാത്ത യാത്രാനുഭവം. ചെക്ക്-ഇൻ മുതൽ ബോർഡിംഗ് വരെ ഇനി ക്യൂ നിന്ന് സമയം കളയേണ്ട. അത്യാധുനിക ഫേഷ്യൽ റെക്കഗ്‌നിഷൻ (മുഖം തിരിച്ചറിയൽ) സംവിധാനം സജ്ജമാക്കിയതോടെയാണ് എമിറേറ്റ്‌സ് യാത്രക്കാർക്ക് ഈ വലിയ സൗകര്യം ലഭ്യമാകുന്നത്.

200-ൽ അധികം ബയോമെട്രിക് ക്യാമറകൾ
ടെർമിനൽ മൂന്നിലുടനീളം 200-ൽ അധികം ബയോമെട്രിക് ക്യാമറകളാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനുമായി എമിറേറ്റ്‌സ് വകയിരുത്തിയ 8.5 കോടി ദിർഹം നിക്ഷേപത്തിന്റെ ഭാഗമാണിത്.

Related posts

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ

February 5, 2026
433
ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനാ ഫലം; സ്ഥാപന ഉടമകൾക്ക് പരാതി അറിയിക്കാം

നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ

February 5, 2026
434

ക്യാമറ നോക്കേണ്ട താമസം, രജിസ്റ്റർ ചെയ്ത യാത്രക്കാരെ ചെക്ക്-ഇൻ, ഇമിഗ്രേഷൻ, ലോഞ്ചുകൾ, ബോർഡിംഗ് ഗേറ്റുകൾ എന്നിവയിലൂടെ നിമിഷങ്ങൾക്കകം കടന്നുപോകാൻ പുതിയ സംവിധാനം അനുവദിക്കും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനർ അഫയേഴ്സ് ദുബൈ (GDRFA) ആണ് ഈ നൂതന സംവിധാനം വികസിപ്പിച്ചത്.

പ്രധാന സവിശേഷത: ഒരു മീറ്റർ അകലെ നിന്ന് പോലും യാത്രക്കാരെ തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കും. രേഖകൾ കാണിക്കാതെ തന്നെ മുന്നോട്ട് പോകാൻ ഇത് സഹായകമാകും.

എങ്ങനെ രജിസ്റ്റർ ചെയ്യാം?
യുഎഇ നിവാസിയോ സന്ദർശകനോ ആകട്ടെ, എല്ലാ എമിറേറ്റ്‌സ് ഉപഭോക്താക്കൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. എമിറേറ്റ്‌സ് ആപ്പ് വഴിയോ, സെൽഫ്-സർവീസ് കിയോസ്‌ക്ക് വഴിയോ, ചെക്ക്-ഇൻ കൗണ്ടർ വഴിയോ രജിസ്റ്റർ ചെയ്യാം.

രജിസ്‌ട്രേഷൻ നടപടികൾ:

സൈൻ അപ്പ് ചെയ്യുക: എമിറേറ്റ്‌സ് ആപ്പിലോ ചെക്ക്-ഇൻ കൗണ്ടറുകളിലോ സൈൻ അപ്പ് ചെയ്യുക.

സ്‌കൈവാർഡ്‌സ് അംഗത്വം: യാത്രക്കാർ എമിറേറ്റ്‌സ് സ്‌കൈവാർഡ്‌സ് അംഗങ്ങൾ ആയിരിക്കണം.

ബയോമെട്രിക് സമ്മതം: പാസ്‌പോർട്ട് സ്കാൻ ചെയ്യുകയും ബയോമെട്രിക് ഉപയോഗത്തിന് സമ്മതം നൽകുകയും വേണം.

പ്രായപരിധി: 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ.

ഒരിക്കൽ രജിസ്റ്റർ ചെയ്താൽ, ദുബായിൽ നിന്ന് യാത്ര ചെയ്യുമ്പോഴോ, ദുബായ് വിമാനത്താവളം വഴി ട്രാൻസിറ്റ് ചെയ്യുമ്പോഴോ പ്രത്യേക ബയോമെട്രിക് പാതകൾ ഉപയോഗിക്കാൻ സാധിക്കും. ഫ്‌ളൈറ്റ് ട്രാൻസ്ഫറുകൾക്കും ഈ സൗകര്യം ഉടൻ ലഭ്യമാകും.

യാത്രയുടെ ഓരോ ഘട്ടത്തിലും ബയോമെട്രിക്ചെ ക്ക്-ഇൻ: കിയോസ്‌ക്കുകളിൽ രേഖകൾക്ക് പകരം മുഖം തിരിച്ചറിയൽ സൗകര്യം ഉപയോഗിക്കാം.

ഇമിഗ്രേഷൻ: ടെർമിനൽ 3-ലെ GDRFA സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാം. യുഎഇ പൗരന്മാർ, താമസക്കാർ, ജിസിസി പൗരന്മാർ, ബയോമെട്രിക് പാസ്‌പോർട്ടുള്ള വിസ-ഓൺ-അറൈവൽ സന്ദർശകർ എന്നിവർ യോഗ്യരാണ്.

ലോഞ്ച് പ്രവേശനം: യോഗ്യരായ യാത്രക്കാർക്ക് കോൺകോഴ്സ് ബി-യിലെ എമിറേറ്റ്സ് ലോഞ്ചുകളിലെ അഞ്ച് ഗേറ്റുകളിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ വഴി പ്രവേശിക്കാം.

ബോർഡിംഗ്: കോൺകോഴ്സ് എ, ബി, സി എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഡിപ്പാർച്ചർ ഗേറ്റുകളിൽ ബയോമെട്രിക് ബോർഡിംഗ് അനുവദിക്കും. ബോർഡിംഗ് പാസ് കാണിക്കേണ്ട ആവശ്യമില്ല.

പുതിയ യാത്രാ സംവിധാനം ദുബായിലെ എമിറേറ്റ്‌സ് യാത്രകൾക്ക് ഒരു പുതിയ മാനം നൽകുമെന്നതിൽ സംശയമില്ല.

Tags: Dubai Airport Emiratestravelers
ShareTweetSendSend
Previous Post

നമ്പർ പ്ലേറ്റ് മറച്ചാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി പൊലീസ്!

Next Post

പൊതുസുരക്ഷ ഉറപ്പാക്കാൻ നടപടി: ജ്ലീബ് അൽ-ഷുയൂഖിലെ 67 കെട്ടിടങ്ങൾ ഉടൻ ഒഴിയണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

Next Post
പൊതുസുരക്ഷ ഉറപ്പാക്കാൻ നടപടി: ജ്ലീബ് അൽ-ഷുയൂഖിലെ 67 കെട്ടിടങ്ങൾ ഉടൻ ഒഴിയണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

പൊതുസുരക്ഷ ഉറപ്പാക്കാൻ നടപടി: ജ്ലീബ് അൽ-ഷുയൂഖിലെ 67 കെട്ടിടങ്ങൾ ഉടൻ ഒഴിയണമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

Leave Comment

RECOMMENDED NEWS

യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാനായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍

യുഎഇയിലെ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതി ഡിസംബർ 31നകം അവസാനിക്കും

2 years ago
433
സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കുവച്ച് മാധ്യമ പ്രവര്‍ത്തകര്‍

സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കുവച്ച് മാധ്യമ പ്രവര്‍ത്തകര്‍

4 years ago
442
കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

ദുബായിൽ അശ്ലീല വെബ്സൈറ്റ് കൈകാര്യം ചെയ്ത പ്രവാസി യുവാവ് അറസ്റ്റിൽ

3 years ago
439
ഇന്ന് വിദ്യാരംഭം; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ

ഇന്ന് വിദ്യാരംഭം; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ

4 years ago
436

FOLLOW US

  • 138 Followers

BROWSE BY CATEGORIES

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

BROWSE BY TOPICS

2018 League Abdul Rahim Abudhabi abu dhabi Air Arabia Air India air india express arrest arrested Bahrain Balinese Culture Bali United Budget Travel Champions League Chopper Bike Doctor Terawan drugs dubai Dubai Police expatriates expatriates arrested FIRE Hajj heavy rain HOLIDAY Istana Negara kuwait makkah malayali Market Stories muscat National Exam Norka roots oman qatar qatar airways rain Ramadan riyadh saudi saudi arabia sharjah UAE visa Visit Bali

POPULAR NEWS

  • സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

    സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി

    0 shares
    Share 0 Tweet 0
  • പ്രവാസികൾക്ക് സന്തോഷ വാർത്ത; പുതിയ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് നീക്കി

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു

    0 shares
    Share 0 Tweet 0
  • സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

    0 shares
    Share 0 Tweet 0
Facebook Youtube Instagram Twitter LinkedIn

Recent News

  • ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
  • നിക്ഷേപകരെ ആകർഷിക്കുന്നതിനായി പത്ത് വർഷത്തെ പുതിയ റെസിഡൻസി പദ്ധതിയുമായി ഖത്തർ
  • കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു

Category

  • Business
  • Covid News
  • Culture
  • Entertainment
  • Lifestyle
  • National
  • News
  • Opinion
  • Politics
  • Sports
  • Tourism
  • Travel
  • Uncategorized
  • video news
  • world

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist

No Result
View All Result
  • Home
  • News
  • Politics
  • Video
  • Business
  • Lifestyle
  • Culture
  • Live TV

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?