റിയാദ്: സൗദിയില്‍ ഇന്റര്‍സിറ്റി റോഡുകളില്‍ ഇലക്ട്രിക്ക് വാഹന ചാര്‍ജിങ് സേവനം വിപുലീകരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗദിയില്‍ ചാര്‍ജിങ് സേവനം വിപുലീകരിക്കാന്‍ ഒരുങ്ങുന്നത്. പുതിയ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചോ അല്ലെങ്കില്‍ നിലവിലെ ഇന്ധന സ്‌റ്റേഷനുകളുമായി സഹകരിച്ചുമാണ് ഈ പദ്ധതി സാധ്യമാക്കാന്‍ ലക്ഷ്യമിടുന്നതെന്ന് ഭവന, മുനിസിപ്പാലിറ്റി മാന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇലക്ട്രിക് വാഹനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ചാര്‍ജിങ് സൗകര്യം കൂടുതല്‍ ഒരുക്കാനുള്ള തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചാര്‍ജിങ് സ്‌റ്റേഷനുകളുടെ നിയന്ത്രണം, നിക്ഷേപം, മേല്‍നോട്ടം എന്നിവ സംബന്ധിച്ചുള്ള ചട്ടങ്ങളും നിയമങ്ങളും സംയോജിപ്പിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.








