ദമാം: സൗദിയില്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കിഴക്കന്‍ മേഖലയിലെ ദമാം നഗരിയില്‍ പ്രധാന റോഡുകളിലെ 40 സിഗ്‌നല്‍ ലൈറ്റുകള്‍ ഒഴിവാക്കി. ട്രാഫിക് സിഗ്‌നലുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുക, വാഹനങ്ങളുടെ നീക്കം തടസ്സപ്പെടുന്നത് ഒഴിവാക്കി ഗതാഗത തിരക്ക് കുറയ്ക്കുക എന്നിവയാണ് സിഗ്നലുകള്‍ നീക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാന ജങ്ഷനുകളില്‍ സിഗ്നല്‍ലൈറ്റുകള്‍ ഒഴിവാക്കിയതോടെ ശരാശരി 10 മിനിറ്റ് സഞ്ചാര സമയം കുറയ്ക്കാന്‍ സഹായകമായതായി അധികൃതര്‍ വ്യക്തമാക്കി. സിഗ്‌നലുകള്‍ നീക്കം ചെയ്തത്തിന്റെ ഭാഗമായി ആ സ്ഥാനത്ത് പാലങ്ങള്‍,അടിപ്പാതകള്‍,തുരങ്കങ്ങള്‍, റോഡുകളുടെ ദിശ ഏകീകരണം,യുടേണുകളും റൗണ്ട് എബൗട്ടുകളും, സര്‍വീസ് റോഡുകളും ഒരുക്കിയാണ് സീഗ്നലുകള്‍ ഒഴിവാക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.









