മസ്കത്ത്: മസ്കത്ത് തലസ്ഥാന നഗരിയിലെ വർധിച്ചു വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മസ്കത്ത് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം വിപുലമായ റോഡ് വികസന പദ്ധതികൾക്ക് ടെൻഡർ നൽകി.
പ്രധാന പദ്ധതികൾ :
- അൽ മൗജ്, നവംബർ 18 സ്ട്രീറ്റ് റോഡുകളുടെ നവീകരണം.
- എയർപോർട്ട് ബ്രിഡ്ജ് മുതൽ അൽ ഇശ്‌റാഖ് റൗണ്ട് എബൗട്ട് വരെയുള്ള പാത വികസനം.
- സീബ് ബീച്ച് റോഡിൽ മൂന്നാം പാത കൂട്ടിച്ചേർക്കൽ.
- അൽ മൗജ്, അൽ ബഹ്ജ റൗണ്ട് എബൗട്ടുകളിൽ പാലങ്ങളും ഓവർപാസുകളും/അണ്ടർപാസുകളും നിർമ്മിക്കൽ.
- മസ്കത്ത് എക്സ്പ്രസ് വേ വിപുലീകരണത്തിനായുള്ള ടെൻഡർ നടപടിക്രമം അന്തിമഘട്ടത്തിലാണ്.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളവും അൽ മൗജ് കോംപ്ലക്സിലെ വിനോദസൗകര്യങ്ങളും കാരണം തിരക്കേറിയ പ്രദേശമായി മാറിയ സാഹചര്യത്തിലാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈ നടപടികൾ സ്വീകരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.









