ദുബായ്: ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ച് ദുബായ് . കീറ്റ ഡ്രോൺ വഴി അവശ്യവസ്തുക്കൾ ഭക്ഷ്യോൽപന്നങ്ങൾ ഉൾപ്പെടെ ഇതിലൂടെ ഓർഡർ ചെയ്യാം. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്‌മെന്റ്, കീറ്റാ ഡ്രോൺ എന്നിവ സംയുക്തമായാണ് പദ്ധതി ആരംഭിച്ചത്. നാദ് അൽ ഷെബ ഏരിയയിലാണ് പുതുതായി സേവനം ആരംഭിച്ചത്. അവന്യൂ മാളിലെ റസ്റ്ററന്റ്, കഫറ്റീരിയ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് ഭക്ഷണമോ മറ്റും ഓഡർ ചെയ്താൽ നാദ് അൽ ഷെബ ഗ്രാൻഡ് മോസ്‌കിന്റെ കേന്ദ്രത്തിൽ നിമിഷനേരം കൊണ്ട് ഡ്രോൺ വഴി എത്തിക്കും.









