അബുദാബി : യുവ ഡ്രൈവർമാർക്കിടയിൽ കൂടുതൽ ഉത്തരവാദിത്ത ബോധം വളർത്താനായി 21 വയസ്സിനു താഴെയുള്ളവർക്ക് ഡ്രൈവിങ് നിയമം കർശനമാക്കി അബുദാബി. നിയമം ലംഘിച്ചാൽ താൽക്കാലിക ലൈസൻസ് റദ്ദാക്കുകയും പിന്നീട് ഒരു വർഷത്തേക്ക് പുതിയ ലൈസൻസ് അപേക്ഷിക്കാനോ കഴിയില്ല. ഗതാഗത നിയമം ലംഘിക്കുന്നവർക്ക് പിഴയ്ക്കുപുറമെ ലൈസൻസിൽ ബ്ലാക് പോയിന്റുകൾ ചേർക്കും. 24 പോയിന്റുകൾ ഒരു വർഷത്തിൽ ലഭിക്കുന്നവർക്ക് 6 മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും അല്ലെങ്കിൽ 2400 ദിർഹം പിഴയടച്ച് ഒരു ദിവസത്തെ ട്രാഫിക് ക്ലാസ്സിൽ ചേരണം. വീണ്ടും 24 പോയിന്റ് ലഭിച്ചാൽ പുതിയ ലൈസൻസ് അപേക്ഷിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.









