ദുബായ്: യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍. ഫുജൈറയിലെ മസാഫിയില്‍ റോഡുകളിലേക്ക് പാറകളും അവശിഷ്ടങ്ങളും ഇടിഞ്ഞുവീണ സാഹചര്യത്തില്‍, ഈ മേഖലയില്‍ വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അപകട സാധ്യത കണക്കിലെടുത്ത് മലയോര പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവര്‍ വേഗത കുറയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. കൂടാതെ മഞ്ഞ, ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഔട്ട് ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ജഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. അതേസമയം യുഎയില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയിക്കും കാറ്റിനും സാധ്യതയുണ്ടെന്നും ദേശിയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒരാഴ്ച മുമ്പ് അറബിക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് ഇപ്പോഴത്തെ കാലാവസ്ഥ മാറ്റങ്ങള്‍ക്ക് കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.









