മസ്‌കത്ത്: ഒമാനില്‍ ഈ വര്‍ഷം 440 പ്രവാസികള്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും. ഒമാന്റെ ഹജ്ജ് ക്വട്ട 1400 ആണ്. 42,264 പേരാണ് ഇത്തവണ ഹജ്ജിന് രജിസ്റ്റര്‍ ചെയ്തത്. ഒമാനിലുള്ള 12,318 അപേക്ഷകര്‍ക്കും അവസരം ലഭിക്കും. ബാക്കി വരുന്ന സീറ്റ് ഹജ്ജ് മിഷന്‍ അംഗങ്ങള്‍ക്കായിരിക്കും.
അറബ് പൗരന്‍മാരായ 220 പേര്‍ക്കും ഇതര രാഷ്ട്രങ്ങളില്‍ നിന്നുള്ള 220 പേര്‍ക്കുമായിരിക്കും പ്രവാസി ക്വട്ടയില്‍ അവസരം ലഭിക്കുക. ഒക്ടോബര്‍ 14ന് ആരംഭിച്ച ഒന്നാം ഘട്ടം 30 വരെയും രണ്ടാം ഘട്ടം നവംബര്‍ രണ്ട് മുതല്‍ ആറ് വരെയും മൂന്നാം ഘട്ടം നവംബര്‍ ഒമ്പത് മതുല്‍ 11 വരെയുമായിരിക്കും.









