മസ്‌കത്ത് : അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ദുകമില്‍ കഴിഞ്ഞ ദിവസം രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, മരിച്ചവരുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിചത്തിന് ഒരു പ്രവാസി അറസ്റ്റില്‍. അപകടത്തില്‍ മരിച്ചവരുടെ മൃതേഹങ്ങള്‍ വിഡിയോ എടുത്തു പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് റോയല്‍ ഒമാന്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. പ്രതിക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും,
വീഡിയോ പ്രചരിപ്പിക്കുന്നത് പൊതുമര്യാദയുടെയും സ്വകാര്യതയുടെയും ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്തയാള്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.









