പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ നിശ്ചിത സ്ഥലത്തുമാത്രം പാർക്ക് ചെയ്യണമെന്ന് അധികൃതർ. നിയമംലംഘിച്ചാൽ 5000 ദിർഹം മുതൽ 20,000 ദിർഹം വരെ പിഴ ചുമത്തും. ഇതിനുപുറമേ പെട്രോളിയം വ്യാപാര അനുമതികൾ താത്കാലികമായി റദ്ദാക്കുകയും ചെയ്യും. നിയമലംഘകർക്കെതിരേ നടപടിയെടുക്കാൻ എമിറേറ്റ്‌സ് സുപ്രീം എനർജി കമ്മിറ്റിയെ അധികാരപ്പെടുത്തിയിരിക്കുന്നതായും അജ്മാൻ മീഡിയാ ഓഫീസ് വ്യക്തമാക്കി.









