കുവൈത്തിൽ കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 1,179 വാഹനാപകടങ്ങൾ. 180 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സുരക്ഷാ സ്ഥിതിവിവരക്കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള കാലയളവിൽ എല്ലാ ഗവർണറേറ്റുകളിലുമായി 31,395 ഗതാഗത നിയമലംഘനങ്ങൾ പിടികൂടിയതായി റിപ്പോർട്ട് കാണിക്കുന്നു. ഫർവാനിയയിലാണ് കൂടുതൽ ഗതാഗത നിയമലംഘനങ്ങൾ പിടികൂടിയത്, 6,472 നിയമലംഘനങ്ങൾ. ക്യാപിറ്റൽ ഗവർണറേറ്റിൽ 5,286 ഉം അഹമ്മദിയിൽ 5,022 ഉം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ജഹ്റയിൽ 4,719 നിയമലംഘനങ്ങളും ഹവല്ലിയിൽ 2,317 നിയമലംഘനങ്ങളും മുബാറക് അൽകബീറിൽ 2,111 നിയമലംഘനങ്ങളും രേഖപ്പെടുത്തി.









