യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് കുവൈത്ത് എയർവേയ്സ് പുതിയ എക്കോണമി ക്ലാസ് ടിക്കറ്റ് ഓപ്ഷൻ അവതരിപ്പിച്ചു. ‘എക്കോണമി ക്ലാസ് വിത്തൗട്ട് ബാഗേജ്’ എന്ന പുതിയ വിഭാഗത്തിൽ, യാത്രക്കാർക്ക് ചെക്ക്-ഇൻ ബാഗേജില്ലാതെ, കൈയിൽ കൊണ്ടുപോകാവുന്ന ഭാരം കുറഞ്ഞ ബാഗ് മാത്രമായി യാത്ര ചെയ്യാം. ചെറിയ ബിസിനസ്സ് യാത്രകൾക്കും അല്ലെങ്കിൽ വലിയ ലഗേജുകളുടെ ആവശ്യമില്ലാത്ത പേർസണൽ യാത്രകൾക്കും ഈ പുതിയ ഓപ്ഷൻ വളരെ പ്രയോജനകരമാണെന്ന് കുവൈത്ത് എയർവേയ്സ് ചെയർമാൻ അബ്ദുൽ മൊഹസിൻ അൽ ഫഖാൻ വ്യക്തമാക്കി. ഏഴ് കിലോഗ്രാം വരെ ഭാരമുള്ള ഒരു കാബിൻ ബാഗ് മാത്രമായിരിക്കും ഈ ടിക്കറ്റ് വിഭാഗത്തിൽ അനുവദിക്കുക. ടെർമിനൽ 4ലെ സെൽഫ് സർവീസ് മെഷീനുകൾ വഴി നേരിട്ട് ബോർഡിങ് പാസ് എടുക്കാനും സാധിക്കും.









