റിയാദ്: എഞ്ചിന്‍ ഓഫ് ആക്കാതെ വാഹനത്തിന്റെ ഡോര്‍ തുറന്നിട്ടാല്‍ പിഴ ഇടാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ്. ട്രാഫിക്ക് നിയമത്തില്‍ ഉള്‍പ്പെടുത്തിയ പുതിയ നിയമലംഘനത്തിന് 100 മുതല്‍ 150 റിയാല്‍ വരെ പിഴ ഈടാക്കാനാണ് തീരുമാനം. യാത്രികര്‍, വാഹനത്തില്‍നിന്ന് പുറത്തിറങ്ങി പോകുന്നതിന് മുമ്പായി എഞ്ചിന്‍ ഓഫ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.









