ഒമാനിലെ മുഹറം പൊതു അവധി ജൂൺ 29ന് ആയിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വാരന്ത്യ ദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം അവധിയായിരിക്കും. പൊതു-സ്വകാര്യ മേഖലയിലുള്ളവർക്കും അവധി ബാധകമായിരിക്കും. അതേമസമയം അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും,ആവശ്യമെങ്കിൽ ജോലികൾ ആ ദിവസം തുടരാമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ഒമാന്റെ തൊഴിൽ നിയമങ്ങൾ അനുശാസിക്കുന്നതുപോലെ തൊഴിലുടമകൾ തൊഴിലാളികൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകിയാൽ മതി.