ഒമാൻ ഖുറിയാത്തിൽ ഭക്ഷ്യ സംഭരണശാലയിൽ തീപ്പിടിത്തമുണ്ടായതായി റിപ്പോർട്ട്. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ആളപായമില്ല. ആറ്് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്തെ കെട്ടിടത്തിനും പൊട്ടിത്തെറിയുടെ ആഘാതത്തിൽ വിള്ളലുണ്ടായി. മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ മലയാളികൾ ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമികവിവരം.







