റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹന ഡ്രൈവർ മാത്രമല്ല യാത്രക്കാരും നിയമ ലംഘനത്തിൽ ഉൾപ്പെടുമെന്നും പിഴ ഈടാക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജി.ഡി.ടി) അറിയിച്ചു.
ട്രാഫിക് പൊലീസിന്‍റെ നേരിട്ടുള്ള പരിശോധനയിലാണ് യാത്രക്കാരുടെ നിയമലംഘനം കണ്ടെത്തുന്നതെങ്കിൽ യാത്രക്കാരന്‍റെ പേരിൽ തന്നെ പിഴ ചുമത്തും. എന്നാൽ യാത്രക്കാരുടെ നിയമലംഘനം ട്രാഫിക് കാമറയിലാണ് പതിയുന്നതെങ്കിൽ കാർ ഉടമ / ഡ്രൈവർ എന്നിവരിൽ നിന്നായിരിക്കും പിഴ ഈടാക്കുകയെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.









