റിയാദ്: വിദേശികള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ വരുന്നതിനും തിരികെ പോകുന്നതിനും അനുവദിക്കുന്ന മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസിറ്റ് വിസകള്‍ പുതുക്കുന്നതിലെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ചതായി സൗദി. കഴിഞ്ഞ ദിവസങ്ങളില്‍ സാങ്കേതിക കാരണങ്ങള്‍ വിസ പുതുക്കുന്നതിന് സാധിക്കുന്നില്ലെന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.
രണ്ട് വര്‍ഷംവരെയാണ് മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസകളുടെ കാലാവധി. ഓരോ മൂന്ന് മാസം കൂടുമ്പോഴും വീണ്ടും അടുത്ത മൂന്നു മാസത്തേയ്ക്ക് വിസ പുതുക്കാം. അബ്ഷീര്‍ അക്കൗണ്ട് വഴിയാണ് ഈ സേവനം ലഭ്യമായിരുന്നു. ഈ സേവനമാണ് സാങ്കേതിക പിഴവുകളെ തുടര്‍ന്ന് മുമ്പ് തടസ്സപ്പെട്ടത്.









