സൗദിയിൽ തൊഴിൽ വിസയ്ക്ക് തൊഴിൽ കരാർ നിർബന്ധമാക്കാൻ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വിദേശകാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിര്‍ദേശിച്ചു. മുന്‍കൂര്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കും. സൗദിയിലേക്ക് തൊഴിലാളികള്‍ എത്തിയ ശേഷമാണ് നിലവില്‍ സേവന വേതന കരാറുകള്‍ തയാറാക്കുന്നത്. എന്നാൽ ഈ രീതിക്ക് ഉടനെ മാറ്റം വരും. വൈകാതെ തന്നെ തൊഴിൽ കരാർ ഉള്ളവർക്ക് മാത്രം തൊഴിൽ വിസ ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.
വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളിയുമായി തൊഴിലുടമ തൊഴില്‍ കരാര്‍ മുന്‍കൂട്ടി തയാറാക്കി ഒപ്പുവെക്കണം. വിസ അനുവദിക്കുന്ന വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിര്‍ദേശം.









