റിയാദ്: ജിദ്ദയില്‍ ഒട്ടകത്തിനെ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന മറ്റൊരു മലയാളിക്കുകൂടി ജീവന്‍ നഷ്ടമായി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം പുകയൂര്‍ സ്വദേശി അബ്ദുള്‍ റൗഫ് കൊളക്കാടനാണ് (37) മരിച്ചത്.
മദീന പള്ളിയില്‍ സന്ദര്‍ശനം നടത്തി ജിദ്ദയിലേയ്ക്ക് മടങ്ങിയ മലയാളി സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുള്ളയുടെ മകന്‍ റിഷാദ് അലി മരണമടഞ്ഞിരുന്നു. 28 വയസ്സായിരുന്നു. റിഷാദ് അലിയുടെ ഭാര്യ ഫര്‍സീന, മകള്‍ അയ്മിന്‍ റോഹ, തുവ്വൂര്‍ സ്വദേശി നൗഫിലിന്റെ ഭാര്യ റിന്‍സില, ഇവരുടെ മാതാവ് വട്ടിപ്പറമ്പ് റംലത്ത്, സഹോദരന്‍ മുഹമ്മദ് ബിന്‍സ് എന്നിവര്‍ ചികിത്സയിലാണ്.









