ദുബായ് മറീനയിൽ ശൈഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മോസ്ക് എന്നപേരിൽ പുതിയ മസ്ജിദ് തുറന്നു. മസ്ജിദിൽഒരേസമയം 1647 വിശ്വാസികൾക്ക് പ്രാർഥിക്കാമെന്ന് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പ് അധികൃതർ വ്യക്തമാക്കി. 250 സ്ത്രീകൾകും പ്രാർഥന സൗകര്യമൊരുക്കിയിട്ടുണ്ട്. പുണ്യമാസത്തിൽ ഒട്ടേറെപ്പേരാണ് പ്രാർഥിക്കാനായി മസ്ജിദുകളിലെത്തുന്നത്. വർധിച്ചുവരുന്ന ജനസംഖ്യയ്ക്കനുസൃതമായി മതപരമായ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങളാണ് 5021 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പുതിയ മസ്ജിദിലുള്ളത്. മുറ്റം, പ്രാർഥനാഹാളുകൾ, പാർക്കിങ് സൗകര്യങ്ങൾ എന്നിവയെല്ലാമുണ്ട്. നിശ്ചയദാർഢ്യമുള്ളവർക്കായി പ്രത്യേക സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.









