ജനുവരി ഒന്നുമുതൽ നികുതി ഏർപ്പെടുത്തുന്നു കുവൈത്ത്. 15 ലക്ഷം ദിനാറിന് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളിൽ നിന്നാണ് നികുതി ഈടാക്കുക. വിദേശികൾ ഉൾപ്പെടെയുള്ളവരുടെ സ്ഥാപനങ്ങളിൽ നിന്ന് ലാഭത്തിന്റെ 15% കോർപറേറ്റ് നികുതി ഈടാക്കാൻ ധനമന്ത്രാലയം നിർദ്ദേശിച്ചു. കുവൈത്ത് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ നിയമം ബാധകമാണ്. 2027 മുതൽ കൂടുതൽ മേഖലകളിലേക്കു നികുതി വ്യാപിപ്പിക്കുമെന്നാണ് സൂചന. സാങ്കേതിക സേവനങ്ങൾ ഉൾപ്പെടെയുള്ള ചില മേഖലകളിൽനിന്നുള്ള വരുമാനത്തിനു വിദേശികൾക്ക് 5% നികുതി ഈടാക്കാനും കരട് നിയമം ശുപാർശ ചെയ്യുന്നു.









