അബുദാബി, യുഎഇ, ഷാർജ, ഫുജൈറ, എന്നിവയിടങ്ങളിൽ നേരിയ മഴ പെയ്തു. ഷാർജയിലെ നഹ് വ, അബുദാബിയിലെ നോർത്ത് സക്കം ഫീൽഡ്, ഫുജൈറയിലെ ഖലീഫ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് മഴ പെയ്തത്. ആകാശം ഭാഗികമായി മേഘാവൃതമാണെന്നും വരും ദിവസങ്ങളിലും വടക്ക്, കിഴക്ക് മേഖലകളിലും ദ്വീപുകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയുള്ള സമയങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു. രാജ്യത്ത് മഴ പെയ്തതോടെ താപനില കുറഞ്ഞിട്ടുണ്ട്.









