ഇലക്ട്രോണിക് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് റോയൽ ഒമാൻ പൊലീസ്. പൊതുജനങ്ങൾക്ക് അവരുടെ ഗതാഗത നിയമ ലംഘന ചിത്രങ്ങൾ ഇനി ആപ്പുകൾ വഴി കാണാൻ സാധിക്കും. ഉടമയുടെ ഡാറ്റ വാഹനത്തിന്റെ ഡാറ്റയുമായി ചേരുന്നുവെന്ന് ഉറപ്പാക്കിയാണ് സൗകര്യം ലഭിക്കുക. ഇതിലൂടെ പൊലീസ് സ്റ്റേഷനിലേക്ക് പോകാതെ തന്നെ നിയമ ലംഘനത്തിന്റെ ഫോട്ടോ പരിശോധിക്കാൻ സാധിക്കും. നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസ് വീണ്ടും പ്രിൻറ് ചെയ്യുക, വിവാഹ രജിസ്ട്രേഷൻ തുടങ്ങിയ വേറെയും സൗകര്യങ്ങൾ ആപ്പിൽ ലഭ്യമാണെന്ന് ഒമാൻ പൊലീസ് എക്സിൽ അറിയിച്ചു.