റിയാദ്: സൗദിയില്‍ പ്രവാസികള്‍ ഇഖാമയുടെ പ്രിന്റ് ചെയ്ത കാര്‍ഡ് കൈവശം വെക്കല്‍ നിര്‍ബന്ധമില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. പകരം സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാകുന്ന ഡിജിറ്റല്‍ ഇഖാമ ഉപയോഗിക്കാവുന്നതാണ്. സുരക്ഷാ ഉദ്യോഗസ്ഥരോ മറ്റോ പരിശോധനക്ക് വേണ്ടി ഇഖാമ ആവശ്യപ്പെട്ടാലും ഈ ഡിജിറ്റല്‍ ഇഖാമ കാണിച്ചാല്‍ മതിയാകും. ഇഖാമ പുതുക്കിയ ശേഷം പുതിയ പ്രിന്റ് എടുക്കാനായി ജവാസാത്ത് ഓഫീസ് സന്ദര്‍ശിക്കേണ്ടതില്ലെന്നും അധികൃതര്‍ വിശദീകരിച്ചു. ഇഖാമ പുതുക്കാന്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ കാലതാമസം നേരിട്ടാല്‍ ആദ്യ തവണ 500 റിയാലും, ആവര്‍ത്തിച്ചാല്‍ 1000 റിയാലും പിഴ ചുമത്തുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.









