റിയാദ്: സൗദിയില്‍ ബസുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഓട്ടോമാറ്റഡ് മോണിറ്ററിംഗ് സംവിധാനം പ്രാബല്യത്തില്‍. സ്‌കൂള്‍ ബസുകളെയും പ്രത്യേക ആവശ്യങ്ങള്‍ക്കായി സര്‍വീസ് നടത്തുന്ന ബസുകളെയും നിരീക്ഷിക്കുന്നതാണ് പുതിയ സംവിധാനം. നിയമ ലംഘനം കണ്ടെത്തിയാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ബസ് പ്രവര്‍ത്തിപ്പിക്കുവാനുളള അനുമതി പരിശോധിക്കുക, അനുമതിയില്ലാത്ത ബസുകളെ കണ്ടെത്തല്‍, ബസുകളുടെ പ്രവര്‍ത്തന കാലാവധി പരിശോധിക്കല്‍ എന്നിവയാണ് പ്രധാനമായും നിരീക്ഷിക്കുക.ബസുകളുടെ സ്ഥിരതയും ഗുണനിലവാരവും പരിശോധിക്കുന്നതിനും, ബസുകളില്‍ നിന്നും പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കണ്ടെത്തി ആവശ്യമെങ്കില്‍ പരിഹാരം നിര്‍ദേശിക്കാനും ഇത് വഴി സാധിക്കും. പൊതു ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റേയും ഭാഗമായാണ് പുതിയ നീക്കം.









