കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായല ഇന്ത്യന്‍ എംബസി. മുമ്പ് 2020 സെപ്റ്റംബര്‍ മാസത്തിലായിരുന്നു ഇത്തരത്തില്‍ എഞ്ചിനീയര്‍മാരുടെ രജിസ്‌ട്രേഷന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി നടത്തിയത്. നിലവിലുള്ള വിവരങ്ങള്‍ പുതുക്കുന്നതിനാണ് ഇപ്പോള്‍ വീണ്ടും രജിസ്‌ട്രേഷന്‍ നടത്തുന്നത്.
കുവൈത്തിലെ എല്ലാ ഇന്ത്യന്‍ എഞ്ചിനീയര്‍മാരും ഓണ്‍ലൈനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടീസില്‍ പറയുന്നു. https://forms.gle/vFJaUcjjwftrqCYE6 എന്ന ഗൂഗിള്‍ ഫോം വഴിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. 2022 ഡിസംബര്‍ 22 ആണ് അവസാന തീയ്യതി.
അതേസമയം, കുവൈത്ത് അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഏഴ് എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ഇതില്‍ നാലെണ്ണം പ്രവാസി ഇന്ത്യക്കാരുടേതാണ്. വെനസ്വേല, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടേതാണ് മറ്റുള്ളവ.









