സുഡാനിലെ ആഭ്യന്തര സംഘർഷങ്ങൾ മൂലം സുഡാൻ പൗരന്മാർക്ക് കുവൈറ്റിൽ വിസ വിലക്ക് ഏർപ്പെടുത്തി. നിലവില്‍ കുവൈത്തില്‍ താമസാനുമതിയുള്ള സുഡാനികള്‍ക്ക് തിരികെയെത്താനും ഇഖാമ പുതുക്കാനും തടസ്സമില്ല. പുതിയ വിസയിലെത്തുന്നവര്‍ക്ക് മാത്രമാണ് ഈ തീരുമാനം ബാധകമാകുക. ഫാമിലി വിസ, സന്ദര്‍ശന വിസ, വാണിജ്യ വിസ, തൊഴില്‍ വിസ എന്നിവയ്ക്കെല്ലാം വിലക്ക് ബാധകമാണ്.
സിറിയ, ഇറാഖ്, പാകിസ്ഥാന്, ഇറാന്, അഫ്ഗാന്, യെമന്‍, ലെബനന്, സുഡാന് എന്നിങ്ങനെ എട്ട് രാജ്യങ്ങള്‍ക്കാണ് ഇതോടെ കുവൈത്തില്‍ വിസ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുഡാന് പൗരന്മാര്ക്കുള്ള എല്ലാ വിസ ഇടപാടുകളും നിര്‍ത്തിവെക്കാന്‍ താമസകാര്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.