മസ്‌കത്ത്: മലയാളി യുവതി ഒമാനില്‍ അന്തരിച്ചു. കൊല്ലം കുളത്തുപ്പുഴ നെല്ലിമൂട് തുണ്ടില്‍വീട്ടില്‍ ബിജിലി ബേബി(29) ആണ് മരിച്ചത്.
യുവതിയെ മസ്‌കത്ത് അസൈബയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് ആഴ്ചകള്‍ക്ക് മുമ്പാണ് യുവതി ഒമാനില്‍ എത്തിയത്. മരണകാരണം വ്യക്തമല്ല. യുവതിയുടെ ഭര്‍ത്താവ് ജോണ്‍ കോശി ഒമാനില്‍ ജോലിചെയ്തുവരികയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.









