ഒമാനിൽ ദിവസങ്ങളായി പെയ്ത കനത്ത മഴയ്ക്ക് ശമനമുണ്ടായതിന് പിന്നാലെ പുതിയ കാലാവസ്ഥ റിപ്പോർട്ട് പുറത്തു വിട്ട് അധികൃതർ . ന്യൂനമർദ്ദം രൂപപ്പെടുമെന്നും അത് കാരണം അടുത്ത ആഴ്ച രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഏപ്രിൽ 23 ചൊവ്വാഴ്ച മുതൽ ഏപ്രിൽ 25 വ്യാഴാഴ്ച വരെയാണ് ന്യൂനമർദ്ദം ബാധിക്കാൻ സാധ്യതയുള്ളതെന്നാണ് കാലാവസ്ഥ നിരീക്ഷണ സംഘം അറിയിക്കുന്നത്. വടക്കൻ ഗവർണറേറ്റുകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാൻ സാധ്യത ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ കാലാവസ്ഥ സാഹചര്യം നാഷണൽ സെന്റർ ഫോർ ഏർലി വാണിങ് ഓഫ് മൾട്ടിപ്പിൾ ഹസാർഡ്സ് സംഘം നിരന്തരം നിരീക്ഷിക്കുന്നുണ്ട്.