സൗദി അറേബ്യയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് ആയക്കുന്ന പണത്തിൽ അഞ്ചു വർഷത്തിനിടെ ഏറ്റവും കുറവ് ഈ വർഷം ഫെബ്രുവരിയിൽ രേഖപ്പെടുത്തിയാതായി സൗദി സെൻട്രൽ ബാങ്ക് (സാമ) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. സൗദിയിലെ പ്രവാസികളുടെ പണമയക്കൽ ഫെബ്രുവരി അവസാനത്തിൽ 10.41 ശതമാനം ഇടിഞ്ഞ് 9.33 ശതകോടി റിയാലായി. വിദേശ പണമയക്കൽ പ്രതിമാസം 1.08 ശതകോടി മാസാടിസ്ഥാനത്തിൽ കുറഞ്ഞതയാണ് കണക്കുകൾ പറയുന്നത്. ഇത് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശരാശരി പ്രതിമാസ നിലയെ അടയാളപ്പെടുത്തുന്നു. ശരാശരി പ്രതിമാസ പണമയക്കൽ ജനുവരിയിലും ഫെബ്രുവരിയിലും കുറഞ്ഞത് 5 വർഷ ത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. രണ്ട് മാസത്തെ ശരാശരി പണമടയക്കൽ ഏകദേശം 9.87 ശതകോടി റിയാലിലെത്തി. 2019ൽ പ്രവാസികളുടെ പ്രതിമാസ പണമയക്കലിെൻറ ശരാശരി മൂല്യം ഏകദേശം 10.46 ശതകോടി റിയാലായിരുന്നു. പ്രവാസികളുടെ മൊത്തം പണമയക്കലിൽ ഇടിവ് ഉണ്ടായി കൊണ്ടിരിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.









