ഒമാനിൽ ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ട്, വ്യാഴാഴ്ച പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് ഫെബ്രുവരി 8 വ്യാഴാഴ്ച ഒമാനിൽ പൊതു-സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നതായി ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. വാരാന്ത്യ അവധി ദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസത്തെ അവധിയായിരിക്കും അടുത്ത ആഴ്ച ഒമാനിൽ ലഭിക്കുക.









