സൗദിയിലെത്തുന്ന വിദേശി വീട്ടുജോലിക്കാർക്ക് ഇന്ന് മുതൽ ഇൻഷുറൻസ് നിർബന്ധമായി. മുസാനിദ് പ്ലാറ്റ്ഫോം വഴിയെത്തുന്ന ഗാർഹിക ജോലിക്കാർക്കാണ് ഇത് ബാധകമാകുന്നത്. ജോലിയിൽ നിന്ന് മാറിനിൽക്കൽ, ഹൂറുബ്, മരണം തുടങ്ങിയ വിവിധ കേസുകളിൽ തൊഴിലുടമക്കും ഗാർഹിക ജോലിക്കാർക്കും നഷ്ടപരിഹാരം ലഭിക്കാൻ ഇത് സഹായിക്കും. നിരവധി ആനുകൂല്യങ്ങളാണ് ഇരുകൂട്ടർക്കും ഇൻഷുറൻസിലൂടെ ലഭിക്കുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഗാർഹിക തൊഴിലാളികൾക്കുള്ള ഈ ഇൻഷുറൻസ് സേവനം. കരാര്‍ പ്രകാരം ആദ്യ രണ്ട് വര്‍ഷത്തെ ഇന്‍ഷുറന്‍സ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഹിക്കണം. ഇത് ഏജന്‍സിയും തൊഴിലുടമയും തമ്മിലുള്ള കരാറില്‍ ഉള്‍പ്പെടുത്തിയാണ് നിരക്ക് ഈടാക്കുക. ഇതുവരെ രാജ്യത്ത് ഗാര്‍ഹിക ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായിരുന്നില്ല. പകരം സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യ ചികില്‍സ ലഭ്യമാക്കി വരികയായിരുന്നു.









