കുവൈറ്റില്‍ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ വലച്ച് പാര്‍പ്പിട വാടക വര്‍ധന. പ്രവാസികളുടെ ആകെ വരുമാനത്തിന്റെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തില്‍ ചെലവ് വരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുക്കുമ്പോള്‍ കാര്യമായ സാമ്പത്തിക ബാധ്യതകളാണ് സാധാരണക്കാരായ പ്രവാസികള്‍ നേരിടുന്നത്. രാജ്യത്തെ 62 ശതമാനം പ്രവാസി തൊഴിലാളികളും പ്രതിമാസം 125 കുവൈത്ത് ദിനാറിന് താഴെയാണ് ശമ്പളം വാങ്ങുന്നത്.ഇതോടെ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ അവരുടെ ശമ്പളത്തിന് അനുയോജ്യമായ താമസച്ചസ്ഥലം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.